Home Blog

Dileepine Snehichu Kollunna Thatha

0

ഏഴു വയസ്സുകാരി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവവും കലിപ്പ് തീര്‍ക്കാന്‍ ഉപയോഗിച്ച്‌ ഒരു സംഘം സിനിമാക്കാര്‍; ദിലീപിന്റെ തടവുമായി കൂട്ടിക്കുഴച്ചു വെല്ലു വിളിച്ചു കൂട്ടിക്കല്‍ ജയചന്ദ്രന്‍: ശരീര പുഷ്ടിയുള്ളവര്‍ മാത്രമല്ലടാ ഇതും പെണ്ണ് എന്ന് പറഞ്ഞുള്ള നടന്റെ പോസ്റ്റിനെതിരെ എങ്ങും പ്രതിഷേധം

0

കൊച്ചി: കൊല്ലത്തു ഏഴു വയസ്സുകാരി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദുരന്തം ആരെയാണ് നടക്കാത്തത്. വിവരം പുറത്തു വന്നയുടന്‍ പ്രതിയെ പിടിച്ചു പൊലീസ് അകത്തിടുകയും ചെയ്തു. എന്നാല്‍ അതിനെയും മുതലെടുപ്പിന് വേണ്ടി ഉപയോഗിക്കുകയാണ് ബലാത്സംഗക്കേസില്‍ അകത്തു കിടക്കുന്ന നടന്‍ ദിലീപിന്റെ ഇഷ്ടക്കാരായ സിനിമാക്കാര്‍. നിരവധി പേരാണ് ഈ പെണ്‍കുട്ടിയുടെ പടം വച്ച്‌ ദിലീപ് വിഷയവുമായി ബന്ധപ്പെടുത്തി ഇന്നലെ പോസ്റ്റിട്ടത്. ദിലീപിനെതിരെ സംസാരിക്കുന്നവര്‍ എന്താണ് ഈ പെണ്‍കുട്ടിയുടെ ബലാത്സംഗം സഹ്യതവനെതിരെ മിണ്ടുന്നില്ല എന്നാണ് ഇവരുടെ ചോദ്യം.
കൂട്ടത്തില്‍ ഏറ്റവും ഹീനമായ മുതലെടുപ്പിന് ശ്രമിച്ചത് നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍ ആണ്.
എന്നെ തെറി വിളിക്കുന്നവരില്‍ അവയവത്തിന് ഉറപ്പുള്ള ഒരുത്തനെങ്കിലും ഉണ്ടെങ്കില്‍..വാ ഈ കുഞ്ഞിന്റ്റ നിശ്ചല ശരീരത്തിന് പകരം വീട്ടാന്‍ മുന്നില്‍ നില്‍ക്കാം ഞാന്‍…കഴയില്ല അല്ലേടാ…ഇതിലെ പ്രതി ദിലീപല്ലല്ലോ അല്ലേ… എന്ന പോസ്റ്റാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.
കൊല്ലത്ത് ഏഴു വയസ്സുകാരി ലൈംഗിക പീഡനത്തിനുശേഷം കൊല്ലപ്പെട്ട സംഭവം ദിലീപ് വിഷയവുമായി കൂട്ടിക്കലര്‍ത്തി ഫേസ്ബുക്ക് പോസ്റ്റ്. നടനും മിമിക്രി കലാകാരനുമായ കൂട്ടിക്കല്‍ ജയചന്ദ്രനാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തെയും ഏഴു വയസ്സുകാരിയുടെ മരണവും കൂട്ടിക്കുഴച്ച്‌ ദിലീപിനുവേണ്ടി ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.
കൊല്ലം ജില്ലയിലെ ഏരൂരില്‍ നിന്ന് സ്കൂളില്‍ പോകും വഴിയാണ് പെണ്‍കുട്ടി കാണാതാവുന്നത് പിന്നീട് കുളത്തൂപ്പുഴയിലെ റബ്ബര്‍ തോട്ടത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ ബന്ധു രാജേഷാണ് സംഭവത്തില്‍ അറസ്റ്റിലായത്.
ഒരു ഗ്രൂപ്പില്‍ വന്ന പോസ്റ്റ്, ‘കുഞ്ഞിന്റെ നിശ്ചല ശരീരത്തിന് പകരം വീട്ടാന്‍ മുന്നില്‍ നില്‍ക്കാം ഞാന്‍…കഴിയില്ല അല്ലേടാ…ഇതിലെ പ്രതി ദിലീപ് അല്ലല്ലോ,’ എന്ന കുറിപ്പോടെയാണ് ജയചന്ദ്രന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തത്. കുട്ടി ലൈംഗിക പീഡനത്തിനുശേഷം റബ്ബര്‍ തോട്ടത്തില്‍ മരിച്ചുകിടക്കുന്നതിന്റെ അലോസരമുണ്ടാക്കുന്ന ചിത്രം സഹിതമായിരുന്നു ഈ പോസ്റ്റ്.
‘ശരീരപുഷ്ടിയുള്ളവര്‍ മാത്രം അല്ലടാ പെണ്ണ്… ഇതും പെണ്ണായിരുന്നടാ…’ എന്നും ജയചന്ദ്രന്‍ പോസ്റ്റിന് താഴെ കുറിച്ചു. ഈ പോസ്റ്റിനെതിരെയും വന്‍ വിമര്‍ശനമാണ് ഉയരുന്നത്.
നേരത്തെ ദിലീപിന്റെ മകള്‍ മീനാക്ഷിയെയും വച്ച്‌ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് വിവാദത്തിന് തുടക്കമിട്ടിരുന്നു ജയചന്ദ്രന്‍. ഞാന്‍ ഇവള്‍ക്കൊപ്പം എന്ന ടാഗ്ലൈനോടെയായിരുന്നു മീനാക്ഷിക്കൊപ്പം നില്‍ക്കുന്ന ചിത്രത്തോടെയുള്ള പോസ്റ്റ്. ഇത് വിവാദമായതതോടെ ഞാന്‍ ഇവള്‍ക്കുമൊപ്പം എന്ന് കുറിപ്പ് മാറ്റി.
അറസ്റ് ചെയ്ത ശേഷം പിന്നെന്താണ് സാധാരണക്കാര്‍ ചെയ്യേണ്ടത് എന്ന ചോദ്യമാണ് സിനിമാക്കാരോട് നാട്ടുകാര്‍ക്ക് ചോദിക്കാനുള്ളത്….

ചൈനയില്‍ വാട്സാപ്പിനും പിടിവീണു

0

ബെയ്ജിങ്: സാമൂഹികമാധ്യമങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്ന ചൈന വാട്സാപ്പിനുമേലും പിടിമുറുക്കി. രാജ്യത്തിന്റെ പലഭാഗങ്ങളിലും വാസ്ട്സാപ്പിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുന്നുവെന്ന് ഉപയോക്താക്കള്‍ പരാതിപ്പെട്ടു.

ശബ്ദസന്ദേശങ്ങളും ഫോട്ടോകളും അയക്കാനാവുന്നില്ലെന്നായിരുന്നു ആദ്യപരാതികള്‍. ഇപ്പോള്‍ ലിഖിതസന്ദേശങ്ങളും അയക്കാനാവുന്നില്ല. ഒക്ടോബര്‍ 18-ന് കമ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ് തുടങ്ങാനിരിക്കെയാണ് വാട്സാപ്പിനുമേല്‍ ചൈന നിയന്ത്രണം കൊണ്ടുവരുന്നത്.

ഞായറാഴ്ചയാണ് പ്രശ്നം ആദ്യം റിപ്പോര്‍ട്ടു ചെയ്തത്. അയക്കുന്നയാള്‍ക്കും സ്വീകര്‍ത്താവിനുമല്ലാതെ മറ്റൊരാള്‍ക്ക് സന്ദേശം വായിക്കാന്‍കഴിയാത്ത എന്‍ക്രിപ്ഷന്‍ സാങ്കേതികവിദ്യയാണ് വാട്സാപ്പ് ഉപയോഗിക്കുന്നത്.
വാട്സാപ്പ് ലിഖിതസന്ദേശങ്ങള്‍ തടഞ്ഞ സാഹചര്യത്തില്‍ ഇവയില്‍ നുഴഞ്ഞുകയറാന്‍ കഴിയുന്ന സോഫ്റ്റ്വേര്‍ ചൈന വികസിപ്പിച്ചതായി സംശയിക്കുന്നുവെന്ന് ന്യൂയോര്‍ക്ക് ടൈംസ് പത്രം റിപ്പോര്‍ട്ടുചെയ്തു.

ചൈനയ്ക്ക് സ്വന്തമായി വീചാറ്റ് എന്ന മെസേജിങ് ആപ്പുണ്ട്. പക്ഷേ, അവിടത്തെ ഒട്ടേറെ മനുഷ്യാവകാശപ്രവര്‍ത്തകരും സാമൂഹികപ്രവര്‍ത്തകരും ഉപയോഗിക്കുന്നത് യു.എസ്. കമ്ബനിയായ ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സാപ്പാണ്. ഇതാവും വാട്സാപ്പിനെ ചൈന നോട്ടമിടാന്‍ കാരണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. പാര്‍ട്ടി കോണ്‍ഗ്രസ് പോലുള്ള വലിയ സംഭവങ്ങള്‍ക്കുമുമ്ബ് ഇത്തരം നിയന്ത്രണം ചൈന കൊണ്ടുവരാറുണ്ടെന്നും ഇവര്‍ പറയുന്നു.

ഫെയ്സ്ബുക്ക്, ട്വിറ്റര്‍, പിന്റെറെസ്റ്റ് തുടങ്ങിയവയ്ക്കും ഒട്ടേറെ വിദേശമാധ്യമങ്ങള്‍ക്കും ചൈനയില്‍ വിലക്കുണ്ട്. സാമൂഹികമാധ്യമങ്ങളില്‍ നിരോധിത ചിത്രങ്ങളും സന്ദേശങ്ങളും പ്രസിദ്ധീകരിച്ചെന്നാരോപിച്ച്‌ ഇവയുടെ ഉടമകളായ ബൈഡു, ടെന്‍സെന്റ് എന്നീ ചൈനീസ് കമ്ബനികള്‍ക്ക് സൈബര്‍രംഗം നിയന്ത്രിക്കുന്ന സര്‍ക്കാര്‍ സ്ഥാപനം തിങ്കളാഴ്ച പിഴയിട്ടിരുന്നു.

യുവാവിനും വീട്ടമ്മക്കും പണി കൊടുത്തത് ഫേസ്ബുക്കല്ല; മറ്റൊരു ആപ്പ്!

0

കഥ ഇതുവരെ
നെടുങ്കണ്ടത്ത് ഹോട്ടൽ പണിക്കാരനാണ് രാജാക്കാട് സ്വദേശി ലിനു. അടിമാലിയിലെ ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഒരു കുട്ടിയുടെ മാതാവ് കൂടിയായ സ്ത്രീയെ ഫെസ് ബുക്കിലൂടെ ഇയാൾ പരിചയപ്പെട്ടു. ഭർത്താവുമായി പിണങ്ങി നിൽക്കുന്നതിനിടെയാണ് ആറു മാസം മുന്പ് ലിനുവുമായി ഇവർ അടുക്കുന്നത്. തുടർന്ന് അടിമാലിയിലെ വാടക വീട്ടിലെത്തി സ്ഥിരമായി ശാരീരികമായി ബന്ധപ്പെടാറുണ്ടായിരുന്നു. ഇത് യുവതിയുടെ അറിവോടെ പലതവണ മൊബൈലിൽ ചിത്രീകരിക്കുകയും ചെയ്തു. ഏതാനും ദിവസം മുന്പ് ആരുമില്ലാത്ത സമയത്ത് രാജാക്കാട്ടിലെ വീട്ടിൽ ഇരുവരും ഒത്തുചേർന്ന സമയത്തും അശ്ലീല ദൃശ്യങ്ങൾ പകർത്തി. ഇതിനിടെ പല സ്ഥലങ്ങളിലേക്കും യാത്രയും ചെയ്തു. കഴിഞ്ഞ ചതയദിനത്തിൽ വാടക വീട്ടിലെത്തിയപ്പോൾ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

തൊട്ടടുത്ത ദിവസം തന്നെ വാട്ട്സാപ്പ് ഗ്രൂപ്പുകളിലും ഇത് വൈറലായി. തുടർന്ന് ഇരയായ യുവതി അടിമാലി സ്റ്റേഷനിൽ പരാതി നൽകി. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് പരാതി. ഒപ്പം ഇവരുടെ ഇരട്ട സഹോദരിയും പൊലീസിനെ സമീപിച്ചു. പരാതി നൽകിയതറിഞ്ഞ ലിനു തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിച്ചു. ഇതു മനസ്സിലാക്കിയ പൊലീസ് തന്ത്രപരമായി ഇയാളെ പൂപ്പാറയിൽ വച്ച് കസ്റ്റഡിയിലെടുത്തു. ദൃശ്യങ്ങൾ നീക്കം ചെയ്യാൻ സൈബർസെല്ലിൻറെ സഹായത്തോടെ പൊലീസ് ഫേസ് ബുക്ക് അധികൃതർക്ക് കത്തു നൽകിയിട്ടുണ്ട്. മൊബൈലിൽ ചിത്രീകരിക്കുന്നതിനിടെ അബദ്ധത്തിൽ ലൈവായി അപ് ലോഡ് ആയതാണെന്നാണ് ലിനു പൊലീസിനോട് പറഞ്ഞിരിക്കുന്നത്.

ചതിച്ചത് ബീഗോ ലൈവ്
ബീഗോ ലൈവ് എന്ന മൊബൈല്‍ ലൈവ് വീഡിയോ ആപ്പ് ഉപയോഗിച്ചാണ് ആ ദൃശ്യങ്ങള്‍ പുറത്ത് വിട്ടിട്ടുളളത്. ഒറ്റ നോട്ടത്തില്‍ ഫേസ്ബുക്ക് ലൈവ് ആണെന്ന് പലരും തെറ്റിദ്ധരിക്കുകയായിരുന്നു. ബീഗോ ലൈവ് എന്നത് ലൈവ് സ്ട്രീമിങ് ആപ്പാണ്. ആര്‍ക്കും ഡൗണ്‍ലോഡ് ചെയ്യാന്‍ ആവില്ലെന്ന് കരുതി ചെയ്ത സെക്‌സ് സ്ട്രീമിങ് പക്ഷേ രണ്ട് പേര്‍ക്കും കൊടുത്തത് എട്ടിന്റെ പണിയായിരുന്നു.

എന്തുകൊണ്ട് ഫേസ്ബുക്ക് ലൈവല്ല?
ഫേസ്ബുക്ക് ലൈവില്‍ ഇത്തരം വീഡിയോകള്‍ പുറത്ത് വിടാന്‍ ഒരിക്കലും സാധിക്കില്ല. കാരണം അത് തടയാനുള്ള എല്ലാ മാര്‍ഗ്ഗങ്ങളും ഫേസ്ബുക്ക് സ്വീകരിച്ചിട്ടുണ്ട്. അതിന് സ്ത്രീ ശരീരമോ സെക്‌സോ തന്നെ വേണം എന്നില്ല. കാരണം പുരുഷന്റെ മുലക്കണ്ണ് പോലും ഫോട്ടോയിലും വീഡിയോയിലും ഉണ്ടെങ്കില്‍ ഫേസ്ബുക്ക് അത് കണ്ടുപിടിച്ച് തടയും. അത് പോസ്റ്റ് ചെയ്യാന്‍ ഒരിക്കലും അനുവദിക്കില്ല. പുറത്ത് വന്ന വീഡിയോ ഫേസ്ബുക്ക് ലൈല്ലെന്ന് വ്യക്തമാക്കുന്ന മറ്റു ചില കാര്യങ്ങളും ഉണ്ട്. അതില്‍ കാണുന്ന ഇമോജികളും ലൈക്ക് ചിഹ്നവും കമന്റ് രീതികളും ഫേസ്ബുക്കിലേത് പോലെയല്ല. വീഡിയോയില്‍ തന്നെ കാണാം ലൈവ് വീഡിയോയ്ക്കിടെ വരുന്ന കമന്റുകളും ലൈക്കുകളും റിയാക്ഷനുകളും എല്ലാം ആ വീഡിയോയിലും കാണാം. അതുകൊണ്ട് തന്നെ ഫേസ്ബുക്ക് വഴിയല്ലെന്ന് ഉറപ്പിച്ച് പറയാന്‍ സാധിക്കും.

പക്ഷേ എങ്ങനെ റെക്കോര്‍ഡ് ചെയ്യപ്പെട്ട് പുറത്തെത്തി?
വീഡിയോ പുറത്തെത്തില്ലെന്ന പ്രതീക്ഷയില്‍ ആയിരുന്നിരിക്കണം രണ്ട് പേരും ചേര്‍ന്ന് അത്തരം ഒരു സാഹസം കാണിച്ചത്. പക്ഷേ, സാങ്കേതിക വിദ്യ ഇത്രത്തോളും പുരോഗമിച്ച ഒരു കാലത്ത് അവര്‍ ചെയ്തത് ശുദ്ധ മണ്ടത്തരം ആയിരുന്നു. ബീഗോ ലൈവ് ഡൗണ്‍ലോഡ് ചെയ്യാന്‍ പറ്റില്ല എന്ന പ്രതീക്ഷയില്‍ ആയിരിക്കും ഇത്തരം ഒരു മണ്ടത്തരം കാണിച്ചത്. എന്നാല്‍ ബീഗോ ലൈവ് എന്നല്ല, ഏത് വീഡിയോയും ഡൗണ്‍ലോഡ് ചെയ്യാനുള്ള സംവിധാനങ്ങള്‍ ഇപ്പോഴുണ്ട്.

ഡൗണ്‍ലോഡ് ചെയ്തതല്ല?
എന്നാല്‍ പുറത്ത് വന്ന വീഡിയോ ഡൗണ്‍ലോഡ് ചെയ്‌തെടുത്തതല്ല എന്നും വ്യക്തമാണ്. സ്‌ക്രീനില്‍ വരുമ്പോള്‍ അത് റെക്കോര്‍ഡ് ചെയ്യുകയാണ് ചെയ്തിരിക്കുന്നത്. ഡിയു സ്‌ക്രീന്‍ റെക്കോര്‍ഡര്‍ ഡിയു സ്‌ക്രീന്‍ റെക്കോര്‍ഡര്‍ എന്ന സോഫ്റ്റ് വെയര്‍ ആണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. വീഡിയോയുടെ താഴെ ഇത് വ്യക്തമായി കാണിക്കുന്നുണ്ട്.

ആപ്പുകള്‍ ആപ്പാകുന്ന കാലം
ലൈവ് വീഡിയോകള്‍ ചെയ്യാന്‍ പലതരം ആപ്പുകള്‍ ഉണ്ട്. എന്നാല്‍ ഇതിനെയൊന്നും നിയന്ത്രിക്കാനുള്ള സംവിധാനങ്ങള്‍ അത്തരം ആപ്പുകളില്‍ ഇല്ല എന്നതാണ് സത്യം. ലൈംഗികതയില്‍ സാഹസങ്ങള്‍ കാണിക്കുന്നത് ഓരോരുത്തരുടേയും ഇഷ്ടമാണ്. എന്നാല്‍ അത് നാളെ വിനയാകും എന്ന തിരിച്ചറിവുകൂടി വേണമെന്ന് മാത്രം.

ജല അതോറിറ്റി ജീവനക്കാരനേയും ദമ്ബതികളേയും വീട് കയറി ആക്രമിച്ച കേസ്: മേജര്‍ രവിയുടെ സഹോദരന്‍ കണ്ണന്‍ പട്ടാമ്ബിയും സംഘവും അറസ്റ്റില്‍

0

കുന്നംകുളം: വീട്ടില്‍ കയറി ജലഅതോറിറ്റി ജീവനക്കാരനെയും ദമ്ബതികളെയും ക്രൂരമായി ആക്രമിച്ച കേസില്‍ സംവിധായകന്‍ മേജര്‍ രവിയുടെ സഹോദരനും നടനുമായ കണ്ണന്‍ പട്ടാമ്ബിയുള്‍പ്പെടെ മൂന്നംഗസംഘം അറസ്റ്റില്‍. പെരുമ്ബിലാവ്-പട്ടാമ്ബി റോഡില്‍ ജൂലൈ 22 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പൈപ്പ് പൊട്ടി തടസപ്പെട്ട ജലവിതരണം പുനഃസ്ഥാപിക്കാന്‍ ഇതുവഴിയുള്ള ഗതാഗതം ഒറ്റവരിയായി ക്രമീകരിച്ചിരുന്നു. ജല അതോറിറ്റി ജീവനക്കാരന്‍ മാര്‍ട്ടിനാണു വാഹനങ്ങള്‍ നിയന്ത്രിച്ചിരുന്നത്.
തൃശൂരിലേക്കുവന്ന കണ്ണന്‍ പട്ടാമ്ബി ഉള്‍പ്പെടെയുള്ളവര്‍ സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞ് റോഡരികിലൂടെ കടത്തിവിടാന്‍ ശ്രമിച്ചതില്‍ പ്രകോപിതരായ സംഘം മാര്‍ട്ടിനെ മര്‍ദിച്ചു.
രക്ഷപ്പെടാന്‍ മാര്‍ട്ടിന്‍ റോഡരികിലെ വീട്ടില്‍ അഭയംതേടി. പിന്നാലെയെത്തിയ കണ്ണനും സംഘവും മാര്‍ട്ടിനെ ഇറക്കിവിടാന്‍ ആവശ്യപ്പെട്ട് താമസക്കാരായ ദമ്ബതികളെ മര്‍ദിച്ചു. ആയുധമുപയോഗിച്ച്‌ വീടിനു മുന്‍വശത്തെ ട്യൂബ് ലൈറ്റുകളും മീറ്റര്‍ ബോര്‍ഡും തല്ലിത്തകര്‍ത്തു.
ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണു പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. വിവരം അറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും കണ്ണനും സംഘവും രക്ഷപ്പെട്ടിരുന്നു. പോലീസ് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തതിനെത്തുടര്‍ന്ന് മൂവരും ഹൈക്കോടതിയില്‍നിന്ന് മുന്‍കൂര്‍ ജാമ്യം സംഘടിപ്പിച്ചശേഷം കുന്നംകുളം സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. ആഴ്ചയിലൊരിക്കല്‍ സ്റ്റേഷനിലെത്തി ഒപ്പിടണമെന്ന വ്യവസ്ഥയില്‍ പിന്നീട് മൂവരെയും വിട്ടയച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തു.

റോഡ് ശരിയലെങ്കില്‍ മന്ത്രിയെ നേരിട്ട് വിളിക്കാം

0

തിരുവനന്തപുരം: റോഡുകളെപ്പറ്റി പരാതിപറയാന്‍ പൊതുമരാമത്ത് മന്ത്രി ജി. സുധാകരനെ ഇനി നേരിട്ടുവിളിക്കാം. 18004257771 എന്ന ടോള്‍ഫ്രീ നമ്ബറില്‍ മാസത്തിലെ ആദ്യ ബുധനാഴ്ച വൈകുന്നേരം മൂന്നരമുതല്‍ നാലരവരെ മന്ത്രിയെക്കിട്ടും. അവധിദിനങ്ങളിലൊഴികെ രാവിലെ ഒമ്ബതരമുതല്‍ രാത്രി ഏഴരവരെ ഉദ്യോഗസ്ഥരെയും പരാതി അറിയിക്കാം.

പൊതുമരാമത്ത് വകുപ്പിന്റെ പരിഷ്കരിച്ച പരാതി പരിഹാര സെല്‍ വ്യാഴാഴ്ച മന്ത്രി ഉദ്ഘാടനം ചെയ്യും. പരാതി സ്വീകരിച്ചാല്‍ വിളിച്ചയാളിന്റെ ഫോണ്‍നമ്ബര്‍ ഉള്‍പ്പെടെ വിശദാംശങ്ങള്‍ ഉദ്യോഗസ്ഥര്‍ എഴുതിവെയ്ക്കും.പരാതിയിലെ റോഡ് ഏത് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനീയറുടെ കീഴിലാണോ അദ്ദേഹത്തിന് പരാതിക്കാരന്റെ ഫോണ്‍നമ്ബര്‍ നല്‍കും. ഈ ഉദ്യോഗസ്ഥന്‍ പരാതി പരിഹരിച്ചശേഷം പരാതിക്കാരനെ വിളിച്ചറിയിക്കും. പരിഹാരം കാണാനായില്ലെങ്കില്‍ കാരണവും അറിയിക്കും.കേരളത്തിലെ 16 റോഡുകള്‍ നന്നാക്കാന്‍ കേന്ദ്ര റോഡ് ഫണ്ടില്‍നിന്ന് 215 കോടിരൂപ അനുവദിച്ചതായി മന്ത്രി ജി. സുധാകരന്‍ അറിയിച്ചു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിനുനല്‍കിയ ശുപാര്‍ശയെത്തുടര്‍ന്നാണ് പണം അനുവദിച്ചിരിക്കുന്നത്.

നടിയുടെ രഹസ്യമൊഴിയില്‍ ദിലീപിന്റെ പേര് ?

0

കൊച്ചി: ആക്രമിക്കപ്പെട്ട നടി തനിക്കുണ്ടായ അനുഭവത്തെക്കുറിച്ച്‌ കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയില്‍ നടന്‍ ദിലീപിന്റെ പേര് വ്യക്തമാക്കിയിട്ടുണ്ടെന്നു സൂചന.
ദിലീപിനെതിരേ ഏറ്റവും പ്രബലമായ തെളിവായി കോടതി കാണുന്നതും ഇതാണ്. ദിലീപിന്റെ ജയില്‍ മോചനത്തിനു പ്രധാന തടസവും ഇതുതന്നെയാണെന്നാണു വിലയിരുത്തല്‍. താന്‍ ആക്രമിക്കപ്പെട്ടതിനു പിന്നില്‍ ദിലീപിന്റെ പങ്ക് സംശയിക്കാവുന്നതാണെന്നും തങ്ങള്‍ തമ്മില്‍ അഭിപ്രായവ്യത്യാസവും വഴക്കുമുണ്ടായിട്ടുണ്ടെന്നും നടി മൊഴി നല്‍കിയെന്നാണു സൂചന.
പീഡിപ്പിക്കുന്നതിന് ക്വട്ടേഷന്‍ നല്‍കുന്ന ആദ്യസംഭവമായി അവതരിപ്പിച്ച്‌ ഈ കേസിനെ അപൂര്‍വങ്ങളില്‍ അപൂര്‍വമാക്കാനാണു പ്രോസിക്യുഷന്‍ നീക്കം.
ഈ സാഹചര്യത്തില്‍ ജാമ്യം കീറാമുട്ടിയാണെന്നാണു ദിലീപിന്റെ അഭിഭാഷകര്‍ അഭിപ്രായപ്പെടുന്നത്.
കാര്യങ്ങള്‍ ദിലീപിലേക്കു മാത്രം നീങ്ങുന്ന രീതിയിലാണു കുറ്റപത്രമെന്നാണു വിവരം. നാദിര്‍ഷ, അപ്പുണ്ണി, കാവ്യാ മാധവന്‍ എന്നിവരെ വീണ്ടും ചോദ്യം ചെയ്ുയമ്ബോള്‍ കേസ് സംബന്ധിച്ച്‌ കൂടുതല്‍ വ്യക്തത ലഭിക്കുമെന്ന് പോലീസ് കരുതുന്നു. ഗൂഢാലോചന അറിഞ്ഞിട്ടും മറച്ചുവച്ചുവെന്ന കുറ്റമാകും ഇവര്‍ക്കുനേരെ തിരിയുക. പ്രധാന പ്രതി പള്‍സര്‍ സുനി മൂന്നു തവണ ജയിലില്‍ നിന്നു നാദിര്‍ഷയെ ഫോണ്‍ വിളിച്ചിട്ടുണ്ട്. എന്നാല്‍, ഒരു തവണയേ വിളിച്ചുള്ളുവെന്നാണു നാദിര്‍ഷായുടെ ആദ്യമൊഴി. വീണ്ടും ചോദ്യം ചെയ്യുമ്ബോള്‍ നാദിര്‍ഷ ഇക്കാര്യം സമ്മതിച്ചാല്‍ പ്രതിയാക്കാനും അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്.
ജയിലില്‍ നിന്നു പള്‍സര്‍ സുനി പലവട്ടം ദിലീപിനെ ഫോണ്‍ വിളിക്കാന്‍ ശ്രമിച്ചിരുന്നതിന്റെ തെളിവുകളും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. ദിലീപിനെ ഫോണില്‍ കിട്ടാതെ വന്നപ്പോഴാണ് നാദിര്‍ഷയെയും കാവ്യയുടെ കാക്കനാട്ടെ വസ്ത്ര സ്ഥാപനത്തിലേക്കും വിളിക്കുന്നത്.
കാവ്യമാധവനു സംഭവത്തില്‍ നേരിട്ടോ അല്ലാതെയോ പങ്കുണ്ടെന്നു കാണിക്കുന്ന തെളിവുകള്‍ കിട്ടിയിട്ടില്ല. ദിലീപ് അറസ്റ്റിലായപ്പോള്‍ ദോഷമാകരുതെന്ന ചിന്തയിലും അഭിഭാഷകരുടെ പ്രേരണയാലും ചിലകാര്യങ്ങള്‍ കാവ്യ മറച്ചുവച്ചതാകാമെന്നും പോലീസ് കരുതുന്നു. നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് ദിലീപാണെന്നും മറ്റാര്‍ക്കും സൂചന നല്‍കാതെ നടത്തിയ നീക്കമായിരുന്നുവെന്നുമാണു പോലീസിന്റെ നിഗമനം. സംഭവം നടന്നശേഷമാണു മറ്റുള്ളവര്‍ ഇതേപ്പറ്റി അറിയുന്നതും ദിലീപുമായി അടുപ്പമുള്ളവര്‍ എന്ന നിലയില്‍ സംശയത്തിന്റെ നിഴലിലാവുന്നതും.
നാദിര്‍ഷയെ ചോദ്യം ചെയ്ത ശേഷം കാവ്യയേയും ചോദ്യം ചെയ്യും. പോലീസ് ക്ലബ്ബില്‍ എത്താന്‍ കഴിയില്ലെന്ന് കാവ്യ അറിയിച്ചതായാണു വിവരം. അങ്ങനെയെങ്കില്‍ വീട്ടിലെത്തി ചോദ്യം ചെയ്യാനിടയുണ്ട്.
ദിലീപിന്റെ നാലാമത്തെ ജാമ്യാപേക്ഷ നാളെയോ മറ്റന്നാളോ ഹൈക്കോടതിയില്‍ മുതിര്‍ന്ന അഭിഭാഷകന്‍ ബി. രാമന്‍പിള്ള ഫയല്‍ ചെയ്യും. അന്വേഷണം അന്തിമഘട്ടത്തിലായതും കുറ്റപത്രം നല്‍കാത്തതും ചൂണ്ടിക്കാട്ടിയാവും പുതിയ അപേക്ഷ നല്‍കുക.
ജെബി പോള്‍

ഉപ്പാന്റെ കരച്ചിൽ വകവെക്കാതെ ഒളിചോടിയ റാഹില യുടെ ഇപ്പോഴ ത്തെ അവസ്ഥ എന്ന് പറഞ്ഞു സോഷ്യൽ മീഡിയയിൽ പരക്കുന്ന വാർത്ത ഇതാണ്

0

” സമൂഹ മാധ്യമങ്ങളിൽ പരക്കുന്ന ഫേക്ക് ന്യൂസ് ഇങ്ങനെ ആണ് – എന്നാൽ ഇവരെ അറിയുന്ന സുഹൃത്തുക്കൾ ഇതിനെ എതിർക്കുന്നു ”

#faisalbinmuhammed(ചെറുക്കന്റെ അയാൽവാസിയാണ്) എഴുതുന്നു – ദുഷ്പ്രചാരണങ്ങൾ നടത്തുന്നവർ ഇതുകൂടി വായിക്കുക ഒരു താൽപര്യവും ഇല്ലാത്ത ഒരു വിഷയം. പലർക്കും പേർസ്സനലായി ഇനിയും മറുപടി നൽകാൻ വയ്യാത്തത്‌കൊണ്ട്‌ അല്ലെങ്കിൽ മനസ്സില്ലാത്തത്‌ കൊണ്ട്‌ മാത്രം പോസ്റ്റ്‌ ചെയ്യുന്നത്‌. കഴിഞ്ഞ മാസം വിവാഹിതരായ ഒരു മുസ്ലിം പെൺകുട്ടിയും ഹിന്ദുയുവാവുമായി ബന്ധപ്പെട്ട്‌ കഴിഞ്ഞദിവസം മുതൽ സാമൂഹ്യമാധ്യമങ്ങളിൽ തികച്ചും അബദ്ധജഡിലവും ഹീനവുമായ രീതിയിലുള്ള പ്രചാരണങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്‌. ആദ്യം അവരെ വീട്ടിൽ നിന്ന് പുറത്താക്കി ജാതകപ്രശ്നം കൊണ്ട്‌ പെണ്ണിനെ ചെറുക്കനും ഒഴിവാക്കി അവൾ ഏതോ ലോഡ്ജിൽ ഒറ്റക്കാണെന്നും പറഞ്ഞ്‌ ഒരു മെസ്സേജ്‌. കണ്ടോ കണ്ടോ ഞമ്മളെ പടച്ചോന്റെ പവർ എന്നും പറഞ്ഞ്‌ ഓൺലൈൻ ആങ്ങളമാരുടെ വഅള് പരമ്പര..!! പിന്നീട്‌ പെണ്ണിന്റെ കഴിവുകൊണ്ട്‌ ചെറുക്കൻ മതം മാറി മുസ്ലിമായി എന്നും പറഞ്ഞ്‌ അടുത്ത വിഭാഗം മാഷാഅല്ലാഹ്‌ ടീമിന്റെ പ്രകടനം..!! കഷ്ടകാലത്തിന്ന് ആ പയ്യന്റെ വീട്‌ എന്റെ നാട്ടിലായിപ്പോയെന്നും വച്ച് രണ്ടുദിവസമായി മനുഷ്യന്ന് മനസമാധാനമില്ലാതായിട്ട്. അവൾ നടുറോട്ടിലായോ അവൻ മതം മാറിയോ അതല്ല മ്മൾ മതം മാറ്റാൻ വരണോ എന്നൊക്കെ അറിയലാണ് പലരുടെയും ആവശ്യം. അതൊക്കെ പോട്ടെന്ന് വെക്കാം..!! ഇന്നാട്ടിൽ തന്നെയുള്ള പല കൂതറകളും സ്വന്തം മനസ്സാക്ഷിയോട്‌ പോലും ഒരു വെറും ചോദ്യമോ അന്വേഷണമോ ഇല്ലാതെ കിട്ടിയ വാർത്തകൾ കണ്ണിൽ കണ്ട ഗ്രൂപ്പുകളിൽ ഒക്കെ ഫോർവേഡ്‌ ചെയ്തു ആവേശ്‌കുമാർമാരായി ഇരിക്കുന്നു.

എന്റെ പൊന്നു മൊയന്തുകളെ , അവനും അവളും ഇന്നത്തെ ദിവസം വരെ അവന്റെ വീട്ടിൽ തന്നെ സന്തോഷപൂർവ്വം ജീവിക്കുന്നുണ്ട്‌. കഴിഞ്ഞ ദിവസം എവിടെയോ പുറത്ത്‌ ടൂറൊക്കെ പോയി വന്നതാണ്. നിങ്ങൾ നിങ്ങളുടെ വീട്ടിൽ സ്വന്തം സഹോദരിമാർക്ക്‌ മനസ്സുനിറയെ സ്നേഹവും വാൽസല്യവും സന്തോഷവുമൊക്കെ കൊടുക്ക്‌. അവരുടെ സൗഹൃദങ്ങളിലും സന്തോഷങ്ങളിലും പങ്ക്‌ ചേര് . അല്ലാതെ ഓൺലൈൻ ആങ്ങളമാർ ചമഞ്ഞ്‌ കണ്ട പെൺകുട്ടികൾ നാടുവിട്ടോ എന്നന്വേഷിച്ച്‌ അവരെ ഓർത്ത്‌ കരയാൻ നിൽക്കണ്ട. നിങ്ങളുടെ ഇത്തരം മെസ്സേജുകളിൽ നെഞ്ചുപൊട്ടുന്ന ഒരു പിതാവുണ്ട്‌. വേണ്ടിടത്തും വേണ്ടാത്തിടത്തും ആ പിതാവിന്റെ കണ്ണുനീർ ഓർമ്മിക്കുകയും ഓർമ്മിപ്പിക്കുകയും ചെയ്യുന്നവർ മിനിമം ഇനിയെങ്കിലും അദ്ധേഹത്തെ വെറുതെ വിടു… പ്ലീസ്‌..!!

കേരളത്തില്‍ നിന്നും 1 മിനുട്ടില്‍ 40 മിനുട്ട് അശ്ലീല വീഡിയോ അപ്ലോഡ് ചെയ്യപ്പെടുന്നു

0

ദില്ലി: രാജ്യത്ത് ഇന്‍റര്‍നെറ്റില്‍ നിന്നും അശ്ലീല വീഡിയോ അപ്‌ലോഡ്‌, ഡൗണ്‍ലോഡ്‌ ചെയ്യുന്നവരുടെ എണ്ണം കൂടിയതായി റിപ്പോര്‍ട്ട്‌. ഒരു വര്‍ഷത്തിനിടെ അശ്ലീല വീഡിയോ കാണുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായതെന്നാണ്‌ റിപ്പോര്‍ട്ട്‌. കുട്ടികളുടെ ലൈംഗിക വീഡിയോകള്‍ക്കാണ്‌ കൂടുതലായും തിരച്ചില്‍ നടത്തുന്നതെന്ന്‌ ടെക്‌ വിദഗ്‌ധര്‍ പറഞ്ഞു.

രാജ്യത്തെ ഇന്‍റര്‍നെറ്റില്‍ കാണപ്പെടുന്ന അശ്ലീല വീഡിയോകളുടെ 30 മുതല്‍ 40 ശതമാനം കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളുടെതാണ് എന്നാണ് മെയില്‍ ടുഡേയുടെ റിപ്പോര്‍ട്ട് പറയുന്നത്. കുട്ടികളുടെ ലൈംഗികത അസ്വദിക്കുന്നവര്‍ കൂടുകയാണ് എന്നാണ് മെയില്‍ ടുഡേയുമായി സഹകരിച്ച സൈബര്‍ വിദഗ്ധര്‍ പറയുന്നത്.

ഇതില്‍ തന്നെ ഇത്തരം വീഡിയോകളുടെ കാര്യത്തില്‍ കേരളം ഒരു ഹബ്ബായി മാറുന്നു എന്നാണ് സൂചനകള്‍. കുട്ടികളുടെ അശ്ലീല വീഡിയോ ഓരോ മിനിറ്റിലും ശരാശരി 40 മിനിറ്റ്‌ പോണ്‍ വീഡിയോകള്‍ കേരളത്തില്‍ നിന്നും അപ്‌ലോഡ്‌ ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. “schoolgirls”, “teens” and “desi girls” എന്നീ ടാഗുകളിലാണ് ഇവ പ്രചരിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. ഇന്ത്യന്‍ സൈബര്‍ ക്രൈം ആര്‍മിയുടെ കണക്ക് പ്രകാരം ഇനത്യയില്‍ കഴിഞ്ഞ കുറച്ച് മാസത്തിനിടയില്‍ തന്നെ കുട്ടികളുടെ ലൈംഗിക വീഡിയോകള്‍ തിരയുന്ന 1,16,000 പേരെ സെര്‍ച്ച് എഞ്ചിനുകളില്‍ കണ്ടതായി പറയുന്നു.

പോണ്‍ വെബ്‌സൈറ്റിലെ സന്ദര്‍ശകരില്‍ 75 ശതമാനവും സ്‌മാര്‍ട്ട്‌ ഫോണുകളില്‍ നിന്നാണ്‌. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയാണ്‌ കേരളത്തില്‍ നിന്നുള്ള പോണ്‍ വെബ്‌സൈറ്റ്‌ തിരച്ചില്‍ കുത്തനെ കൂടിയത്‌. അപ്‌ലോഡ്‌ ചെയ്യുന്നതില്‍ 38 ശതമാനവും കുട്ടികളുടെ ലൈംഗിക വീഡിയോകളാണ്‌. ദിവസേന 38 ശതമാനം ഡൗണ്‍ലോഡ്‌ ചെയ്യപ്പെടുന്നുണ്ട്‌.

മൊബൈലില്‍ ചിത്രീകരിച്ച വീഡിയോകള്‍ക്കാണ് ആവശ്യക്കാര്‍ ഏറെയെന്ന് ഐടി വിദഗ്ധനും, വക്കീലുമായ പവന്‍ ദുഗല്‍ പറയുന്നു. ഇന്ത്യയില്‍ നിന്നുള്ള വീഡിയോകള്‍ കാണുവാന്‍ ചിലവ് കുറവാണെന്നത് പലരെയും ഇതിലേക്ക് ആകര്‍ഷിക്കുന്നു എന്നാണ് ദുഗല്‍ പറയുന്നത്. കേരളത്തിന് പുറമേ ഹരിയാന, ആസാം, ബീഹാര്‍, പഞ്ചാബ്, ദില്ലി, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നാണ് കുട്ടികളുടെ അശ്ലീല വീഡിയോ കൂടുതല്‍ അപ്ലോഡ് ചെയ്യപ്പെടുന്നത് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

ഇത്തരം വീഡിയോകള്‍ പ്രചരിപ്പിക്കുന്നതും കാണുന്നതും ഐടി ആക്ട് പ്രകാരം കുറ്റമാണെങ്കിലും, ഇതിന്‍റെ നടപ്പാക്കല്‍ വലിയ വെല്ലുവിളിയായി അവശേഷിക്കുകയാണ് എന്നാണ് ടെക്നോളജി വൃത്തങ്ങള്‍ പറയുന്നത്. കുട്ടികളുടെ അശ്ലീല വീഡിയോകള്‍ നിരോധിക്കുന്നതും, പ്രചരിക്കുന്നത് തടയുന്നതുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക്, ഗൂഗിള്‍ അടക്കമുള്ള ടെക് ഭീമന്മാര്‍ക്ക് കഴിഞ്ഞ ദിവസം സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു.